ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം വിവാദമായിരിക്കെ, സ്‌പോട്ട് ബുക്കിങ് വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിശ്വാസികള്‍ക്കു ശബരിമലയില്‍ പോയി ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ വലിയ തിരക്കും സംഘര്‍ഷവുമുണ്ടാകും. ആ സംഘര്‍ഷവും വര്‍ഗീയവാദികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ട്. ഒരു വിശ്വാസിയും വാദിയല്ല. വിശ്വാസം ഒരു ഉപകരണമായി മതധ്രുവീകരണത്തിനുവേണ്ടി ഉപയോഗിക്കുന്നവരാണു വര്‍ഗീയവാദി.കാല്‍നടയായി എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കാകെ കൃത്യമായി സന്നിധിയിലേക്കു പോകാനും ദര്‍ശനം നടത്താനും സൗകര്യമുണ്ടാവണം. ഇക്കാര്യത്തില്‍ സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ലന്നും അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ വിശ്വാസിക്ക് എതിരല്ല, ഒപ്പമാണ്. വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ശബരിമലയില്‍ പോകുന്നതില്‍ നല്ലൊരു വിഭാഗം സിപിഎമ്മുകാരാണെന്നും അദ്ദേഹം പറഞ്ഞു