പാമ്പാടി . ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കൽപറ്റ , മുണ്ടകൈ, ചൂരൽ മല, മേപ്പാടി സ്ഥലങ്ങളിലെ 150 കുടുംബങ്ങൾക്ക് ഇൻഡ്യാ പെന്തക്കോസ്ത് ദൈവ സഭ സഹായ ഹസ്തവുമായി എത്തി. അടുക്കള പാത്രങ്ങളാണ് വിതരണം ചെയ്തത്. വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പാമ്പാടി സെൻ്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിൻ്റെ അദ്ധ്യക്ഷതയിൽ ലാലു വർഗീസ്, പാസ്റ്റർ ഷിൻ്റോ വർഗീസ്, പി.വൈ.പി.എ സംസ്ഥാന പ്രസിഡൻ്റ് ഷിബിൻ സാമുവേൽ, തുടങ്ങിയവർ പ്രസംഗിച്ചു.അർഹരായവർക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. ഉരുൾപൊട്ടലിൽ ബൈബിൾ നഷ്ടപ്പെട്ടവർക്ക് അവരുടെ ആവശ്യപ്രകാരം ബൈബിളുകളും വിതരണം ചെയ്തു.
വയനാടിന് കൈത്താങ്ങുമായി ഐ. പി. സി പാമ്പാടി സെൻ്റർ.
ജോവാൻ മധുമല
0
Tags
Top Stories