ട്രെയിനിന് തീപിടിച്ച് അപകടം; യാത്രക്കാരൻ്റെ കൈവശമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു…

 

റോഹ്തക്ക് :  ട്രെയിനിൽ തീപിടിത്തം .യാത്രക്കാർക്ക് നിസാര പരിക്കേറ്റു.യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടം. ബോഗിയിൽ തീപിടിത്തമുണ്ടാകുകയും ഉടനെ പുകയിൽ മൂടുകയുമായിരുന്നു.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഹരിയാനയിലെ റോഹ്തക്കിന് സമീപം ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്.

പ്രാഥമിക വിവരം അനുസരിച്ച്, ട്രെയിനിലെ ഇലക്ട്രിക്കൽ ഉപകരണത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകയും തത്ഫലമായി യാത്രക്കാരൻ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടോ മൂന്നോ യാത്രക്കാർക്ക് പരിക്കേറ്റു.പരുക്ക് ഗുരുതരമല്ല.
Previous Post Next Post