എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ജില്ലാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്.കണ്ണൂർ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. .പി പി ജിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
അതേസമയം മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം നടത്തി. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.കൂടാതെ മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ പാർട്ടി അഭിഭാഷകനായ കെ വിശ്വൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ എന്നിവരടക്കം നിരവധി പാർട്ടി പ്രവർത്തകരും മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ ഹാജരായിട്ടുണ്ട്.