പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ; ഇന്ന് ഡൽഹിയിൽ ഒത്തുചേരും.

ന്യൂഡൽഹി: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ ഇന്ന് ഡൽഹിയിൽ ഒത്തുചേരും. ഇസ്രായേലിന്റെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ ജന്തർ മന്തിറിൽ ഐക്യദാർഢ്യ സമ്മേളനം നടത്തുന്നത്. ഇൻഡോ സോൾഡറി നെറ്റ്‌വർക്ക്, ഇന്ത്യ പലസ്തീൻ സോളിഡാരിറ്റി ഫോറം, വിവിധ വിദ്യാർഥി യുവജന സംഘടനകൾ ഉൾപ്പെടെ ഇരുപതോളം സംഘടനകൾ ചേർന്നാണ് ഐക്യദാർഢ്യ സമ്മേളനം നടത്തുന്നത്.


Previous Post Next Post