
വയനാട് ലോക് സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കാനുള്ള പി. വി. അൻവറിന്റെ തീരുമാനം എൽ.ഡി.എഫിന് കൂടുതൽ തലവേദന സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ.പ്രിയങ്കയെ അൻവർ പിന്തുണക്കുന്നതോടെ വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭമണ്ഡലങ്ങളിൽ വോട്ട്ചോർച്ച തടയാൻ എൽ.ഡി.എഫ് പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. ഈ മൂന്ന് മണ്ഡലങ്ങളിലും അൻവറിന് സ്വാധീനം തെളിയിക്കാനായാൽ അത് സി.പി.എമ്മിന് ക്ഷീണമാകും.