കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നും വിമാനങ്ങൾക്ക് നേരേ ബോംബ് ഭീഷണി. രണ്ട് വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. എയർ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ് എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ട്വിറ്ററിൽ ലഭിച്ച ഭീഷണി നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തിയപ്പോഴേക്കും ഇരു വിമാനങ്ങളും കൊച്ചി വിട്ടിരുന്നു. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി…ഉറവിടം കണ്ടെത്താനായില്ല…
Kesia Mariam
0
Tags
Top Stories