യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്. പരാതിക്കാരിയായ നടി സിനിമ നടൻമാർക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നു
എന്നാൽ താൻ പറയാത്ത കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്‌കറിയ അവതരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകിയെന്നാണ് കേസ്.