നവകേരള സദ്ദസിന്റെ മറവില്‍ മൈതാനത്ത് നിന്ന് മണ്ണെടുത്ത് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന് ആരോപണം


കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദ്ദസിന്റെ മറവില്‍ മൈതാനത്ത് നിന്ന് മണ്ണെടുത്തെന്ന് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന് ശൂരനാട് സിപിഐഎമ്മില്‍ ആരോപണം. ചക്കുവള്ളിയിലെ സ്വകാര്യ മൈതാനത്ത് നിന്ന് ചില നേതാക്കള്‍ മണ്ണ് കടത്തി പണം കോഴ വാങ്ങിയെന്ന ആരോപണം സിപിഐഎം ശൂരനാട് ഏരിയാ കമ്മിറ്റിയില്‍ ചര്‍ച്ചയായി

നേരത്തെ സംസ്ഥാന സെക്രട്ടറിക്ക് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. പരാതി കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മിറ്റി ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. ജില്ലാ സെക്രട്ടറി, രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആരോപണമുയര്‍ന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നും ആരോപണ വിധേയരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Previous Post Next Post