പണവും ഐശ്വര്യവും വരാൻ മകനെ ബലി നല്‍കാൻ ശ്രമിക്കുന്നു; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍


ബെംഗളൂരു: പണവും ഐശ്വര്യവും വരാൻ മകനെ ബലി നല്‍കാൻ ശ്രമിക്കുന്ന ഭർത്താവില്‍ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനില്‍. ബെംഗളൂരുവിലാണ് സംഭവം.

ഭർത്താവ് മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മകനെ ബലി നല്‍കാൻ ശ്രമിക്കുകയാണെന്നും പരാതിയുമായി ആർകെ പുരം പൊലീസിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു.

Previous Post Next Post