ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തുനടപടി ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ


തിരുവനന്തപുരം: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ യുവ നടൻ ശ്രീനാഥ് ഭാസിക്കെതിരെ ശക്തമായ നടപടി. നടന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു.
ഭാസിക്കെതിരായ ആരോപണത്തിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഒരു മാസത്തേക്കാണ് താരത്തിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം നടന്നത്.
ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെൻട്രൽ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാർ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ പാർട്ടിയിൽ പങ്കെടുത്തതിന്റെ പേരിൽ വിവാദത്തിലാകുകയും ഇതുമായി ബന്ധപ്പെട്ട നടപടി നേരിട്ടുകൊണ്ടിരിക്കെയുമാണ് ഭാസിക്ക് പുതിയ തലവേദന വന്നിരിക്കുന്നത്.
Previous Post Next Post