കോട്ടയം: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി രോഗി മരിച്ചു. പാറത്തോട് സ്വദേശി പി.കെ രാജുവാണ് മരിച്ചത്. രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നിയന്ത്രണം തെറ്റിയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. രക്തസ്രാവത്തെ തുടർന്നാണ് രോഗി മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പൊൻകുന്നത്ത്ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു.
ജോവാൻ മധുമല
0
Tags
Top Stories