കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു..ഡ്രൈവർക്ക് ദാരുണാന്ത്യം…



മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ബസ് ഡ്രൈവർ മരിച്ചു.മലപ്പുറം തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് ആണ് മരിച്ചത്. 
അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

 പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം. നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറിന്‍റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post