കുവൈറ്റിൽ അടുത്തിടെ ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലായ ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട ഏഷ്യൻ വനിതയെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു. വീഡിയോയിൽ അതേ രാജ്യക്കാരനായ മറ്റൊരാളെ ആക്രമിക്കുകയും കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോലീസ് നിരീക്ഷണത്തിൽ തുടരുമെന്നും സമൂഹത്തിൻ്റെ സുരക്ഷയും നിയമത്തിൻ്റെ പ്രയോഗവും ഉറപ്പാക്കാൻ ഇത്തരം ക്രിമിനൽ പ്രവൃത്തികൾ തടയാൻ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു
കുവൈറ്റിൽ മറ്റൊരാളെ കൈകൾ കെട്ടിയിട്ട് ആക്രമിച്ച പ്രവാസി യുവതി അറസ്റ്റിൽ
ജോവാൻ മധുമല
0