സ്വകാര്യ സ്വർണ പണയ സ്ഥാപനം നടത്തി ഇടപാടുകാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ


കായംകുളം കൃഷ്ണപുരം നിവേദ്യം വീട്ടിൽ ഷൈനി സുശീലൻ (36) ആണ് പിടിയിലായത്. കായംകുളം കൃഷ്ണപുരത്താണ് ഇവർ മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തിയിരുന്നത്. സ്ഥാപനത്തിലെ ഇടപാടുകാരെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതി തട്ടിയെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ഇടപാടുകാരിൽ നിന്നും പണയമായി സ്വർണം വാങ്ങി പണം നൽകിയിരുന്നു. എന്നാൽ തിരികെ പണയം എടുക്കാൻ ചെല്ലുമ്പോൾ പണവും പലിശയും കൈപ്പറ്റിയ ശേഷം പണയ സ്വർണം തിരികെ നൽകാതെയാണ് ആളുകളെ പറ്റിച്ചിരുന്നത്. പുതുതായി തുടങ്ങുന്ന ബിസിനസിലേക്ക് കൂടുതൽ ലാഭവിഹിതം നൽകാമെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചും നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് പ്രതി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.

പ്രതിക്കെതിരെ കായംകുളം പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തെന്നറിഞ്ഞതോടെ ഷൈനി സ്ഥലത്ത് നിന്നും മുങ്ങി. ചേർത്തലയിൽ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

സിഐ അരുൺ ഷാ, എസ്ഐമാരായ അജിത്ത്, ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ സജീവൻ, അരുൺ, അഖിൽ മുരളി, സോനുജിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിക്കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post