തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെടി ജലീൽ എംഎൽഎ. തനിക്ക് ആരോടും പ്രതിബന്ധതയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താത്പര്യം. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30ന് നടത്തുന്ന പത്ര സമ്മേളനത്തിൽ പറയുമെന്നും കെടി ജലീൽ അറിയിച്ചു
ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ഒരു അധികാര പരിധിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. വിശദവിവരങ്ങൾ ഇന്ന് പുറത്തിറങ്ങുന്ന സ്വർഗസ്ഥനായ ഗാന്ധിജിയുടെ അവസാന അധ്യായത്തിലുണ്ടാകുമെന്നും കെടി ജലീൽ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.