കണ്ണൂർ : പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി
14 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യയുടെ കീഴടങ്ങൽ
എ ഡി എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു രാവിലെ തള്ളിയിരുന്നു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ ഇന്നു രാവിലെ തള്ളിയത്. ഇതിന് പിന്നാലെ ആണ് കീഴടങ്ങൽ.