✒️കെസിയ മറിയം
പാമ്പാടി : പാമ്പാടി നെടുംകുഴിയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രാത്രി 8 മണിയോടു കൂടി പാമ്പാടി നെടുംകുഴിയിൽ അമ്പിളി ഗ്യാസ് ഏജൻസിക്ക് സമീപമാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ ആഘാതം മൂലം വാഹനത്തിന്റെ മുൻ വശത്തെ ചക്രം അടർന്നു മാറി. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു
👇 അപകടത്തിൻ്റെ തത്സമയ ദൃശ്യം ( ഫേസ് ബുക്ക് ലിങ്ക് )
https://www.facebook.com/share/v/xwXuR61yuRmBPVoT/?mibextid=qi2Omg
പങ്ങട സ്വദേശി ജിജി (53), കോത്തല C S I പള്ളിക്ക് സമീപം ഉള്ള സ്വദേശികളായ രഞ്ജിത്ത് കല്ലോലിക്കൽ (23), അച്ചു, എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്ന് പേരെയും പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രഥമിക ശുശ്രൂഷങ്ങൾ നൽകിയ നൽകിയ ശേഷം ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്കായി അയക്കുകയും ചെയ്തു.അതേസമയം നാല് പേർക്കാണ് പരുക്കേറ്റത് എന്ന സ്ഥിതീകര
ക്കാത്ത വിവരവും പുറത്ത് വരുന്നുണ്ട് 3 പേരെയാണ് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരിച്ച് പ്രാഥമിക ചികിത്സ നൽകിയിരിക്കുന്നത്
പാമ്പാടി എസ് ഐ ശാന്തി, എസ് .ഐ രമേഷ് എന്നിവരുടെ നേതൃത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യ്തു.