നിയന്ത്രണം വിട്ട് സ്കൂട്ടർ ലോറിക്കടിയിലേക്ക് വീണു..ക്ഷേത്രത്തിലെ പൂജാരിക്ക് ദാരുണാന്ത്യം..


കൊല്ലം കടപ്പാക്കടയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി സഞ്ജീവ് കുമാർ(21 ) ആണ് മരിച്ചത്. സഞ്ജീവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് സഞ്ജീവ് റോഡിലേക്ക് വീഴുകയായിരുന്നു.തുടർന്ന് പിന്നാലെ എത്തിയ ലോറി സഞ്ജീവിൻ്റെ തലയിലൂടെ കയറിയിറങ്ങി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Previous Post Next Post