കണ്ണൂരിൽ വാണിമേലില്‍ അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽപി സ്കൂൾ അധ്യാപകൻ കുളപ്പറമ്പത്ത് ശ്രീജിത്ത് (32) ആണ് മരിച്ചത്.ഫൈനാർട്സ് മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് ചിത്രകാരനും ശിൽപിയുമായിരുന്നു. അധ്യാപക പരിശീലനം കഴിഞ്ഞ് മൂന്ന് മാസം മുമ്പാണ് കണ്ണൂർ ജില്ലയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ഡിസംബറിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് മരണം.
മൂന്ന് മാസങ്ങൾക്ക് മുൻപ് ജോലിയിൽ പ്രവേശിച്ചു..അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ…
ജോവാൻ മധുമല
0
Tags
Top Stories