ശനിയാഴ്ച മുതൽ രാജ്യത്തെ ആറ് ഗവർണറേറ്റുകളും വൈദ്യുതി അറ്റകുറ്റപ്പണി ആരംഭിക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ നാലു മണിക്കൂർ നീണ്ടുനിൽക്കും. ഇത് വൈദ്യുതി മുടക്കത്തിന് കാരണമാകാമെന്ന് കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.ഈ മാസം 12 വരെ ജോലികൾ തുടരും.ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി കൺവേർഷൻ സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണി.
കുവൈത്തിൽ ഇന്നു മുതൽ വൈദ്യുതി മുടങ്ങിയേക്കും
Jowan Madhumala
0
Tags
Top Stories