വാഴൂരിൽ നിയന്ത്രണം വിട്ട ടോറസ് ഓടയിൽ പതിച്ചു ഇന്ന് ഉച്ചക്ക് 12: 15നായിരുന്നു സംഭവം



വാഴൂർ : വാഴൂർ പുളിക്കൽ കവല പന്നഗം പാലത്തിന് സമീപം  ടോറസ് ഓടയിൽ പതിച്ചു ഇന്ന് ഉച്ചക്ക് 12: 15നായിരുന്നു സംഭവം 
കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് മുന്നിൽ പോയ കാറിനെ ഓവർടെക് ചെയ്തു കയറിയ സമയത്ത്  ബസ്സ്  ടോറസിൽ നേർക്ക് നേർ ഇടിക്കാതെ ഇരിക്കാൻ ടോറസ്സ് ഡ്രൈവർ വാഹനം വെട്ടിച്ചത് ആണ് ഓടയിൽ വീഴാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു 
ശബരിമല സീസണിൽ അപകടങ്ങൾ പെരുകുന്നതിൻ്റെ പ്രധാന കാരണം  ഡ്രൈവർമാരുടെ അശ്രദ്ധയാണെന്നും നാട്ടുകാർ പറഞ്ഞു  അപകടത്തിൽ ആർക്കും പരുക്കില്ല
Previous Post Next Post