പാലക്കാട്ടെ പുതിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനങ്ങൾ; ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം




പാലക്കാട് : പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജയം ഉറപ്പിച്ച് വി.ടി ബൽറാം. പാലക്കാട് രാഹുൽ തന്നെയെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാടിന്റെ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.   

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ആയിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് രാഹുൽ ലീഡ് നില ഉയർത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം രംഗത്ത് എത്തിയത്.

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദിയെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
Previous Post Next Post