ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്


സന്നിധാനം: ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്. ചന്ദ്രനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകവെ മരക്കൊമ്പ് തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കുണ്ടെന്നാണ് വിവരം.
29കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരുക്കേറ്റത്. പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോലാജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.



Previous Post Next Post