സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വില ഉയര്‍ന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഒറ്റയടിക്ക് വീണ്ടും വര്‍ധിച്ചത്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,280 രൂപയാണ്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 56,720 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. 7160 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം 120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ നവംബര്‍ 28ലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,720 രൂപയിലെത്തി. 7,090 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്.
അതേസമയം, നവംബര്‍ 14,16,17 എന്നീ തീയതികളിലാണ് നവംബര്‍ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയിലായിരുന്നു ഈ ദിവസങ്ങളില്‍ സ്വര്‍ണ വ്യപാരം നടന്നത്. എന്നാല്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരുന്നത്. ആ വിലയിലേക്ക് പിന്നീട് സ്വര്‍ണം ഉയര്‍ന്നില്ല എന്നതാണ് ശ്രദ്ധേയം.