ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടു. ജീപ്പിനകത്തുണ്ടായിരുന്ന അഞ്ച് വനപാലകരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കായംകുളം ചേരാവള്ളി ലിയാന്‍ മന്‍സില്‍ റിയാസ് (37), ഫോറസ്റ്റ് വാച്ചര്‍ വെറ്റിലപ്പാറ കിണറ്റിങ്കല്‍ ഷാജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു…
Jowan Madhumala
0
Tags
Top Stories