ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിൽ വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം;പ്രതിക്ക് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും



ചേർത്തല: സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ പിന്തുടർന്നു ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ. ചേർത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ഇല്ലത്ത് നികർത്ത് വീട്ടിൽ സബിൻ (26) – നെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ജഡ്ജി ശിക്ഷിച്ചത്.
ആറ് വർഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. 2018 ഫെബ്രുവരിയിലാണ് സംഭവം. പോക്സോ നിയമപ്രകാരം മൂന്നു വർഷം തടവും 50, 000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്നു വർഷം തടവും 50, 000 രൂപ പിഴയും ഉൾപ്പെടെയാണ് ശിക്ഷ. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി.

ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന വി പി മോഹൻലാൽ ആയിരുന്നു. വനിതാ സെൽ സബ്ബ് ഇൻസ്പക്ടർ ലത. ജെ. യും അന്വേഷണത്തിന്റെ ഭാഗമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയനും അഡ്വ. വി. എൽ. ഭാഗ്യലക്ഷ്മിയും ഹാജരായി.

Previous Post Next Post