വാഷിങ്ടണ്‍ : കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ കുറ്റം ചുമത്തി അമേരിക്ക. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റേതാണ് നടപടി.
അദാനിയെക്കൂടാതെ അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സ്യൂട്ടീവ് ഡയറക്ടര്‍മാരിലൊരാളു മായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നും മറ്റ് അഞ്ച് മുതിര്‍ന്ന ബിസിനസ് എക്‌സിക്യൂട്ടീവുകള്‍ക്കെതി രെയും കുറ്റം ചുമത്തിയിട്ടുണ്ട്.