കൊല്ലം കരുനാഗപ്പള്ളിയിൽ സിപിഎം നേതാക്കൾ മുറിയിൽ പൂട്ടിയിട്ടു. ലോക്കൽ സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പൂട്ടിയത്. ആരോപണ വിധേയരായ നേതാക്കളുടെ കമ്മിറ്റിയിൽ ഉൾപ്പെട്ടതിനെതിരെയാണ് പ്രതിഷേധം.
സംസ്ഥാന കമ്മിറ്റി അംഗമായ സോമപ്രസാദ് എക്സ് എംപി, രാജഗോപാൽ തുടങ്ങിയ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പൂട്ടിയിട്ടത്. വിഷയം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ കയ്യേറ്റം ഉണ്ടായി. വിഷയത്തെ ചൊല്ലി പ്രവർത്തകർ തമ്മിൽ തല്ലി. ഒടുവിൽ പൂട്ട് പൊളിച്ചാണ് നേതാക്കളെ പുറത്ത് എത്തിച്ചത്