തിരുവനന്തപുരം: സന്ദീപ് വാര്യർ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാൻ ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്താൽ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ധൃതിപെട്ട് തീരുമാനം എടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
സന്ദീപ് വാര്യർ വിഷയം…തൽക്കാലം പരസ്യപ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം…
ജോവാൻ മധുമല
0
Tags
Top Stories