സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്നു മുൻ മന്ത്രി ജി.സുധാകരനെ പൂർണമായും ഒഴിവാക്കി


അമ്പലപ്പുഴ : സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽനിന്നു മുൻ മന്ത്രി ജി.സുധാകരനെ പൂർണമായും ഒഴിവാക്കി. ഉദ്ഘാടന സമ്മേളനത്തിലും ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിലും ജി.സുധാകരന് ക്ഷണമില്ല. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. 15 വർഷം അമ്പലപ്പുഴ മണ്ഡലത്തിലെ എംഎൽഎയായിരുന്നു ജി.സുധാകരൻ.

സിപിഎമ്മിന്റെ ആലപ്പുഴയിലെ യുവനേതാവ് ടി.ജെ.ആഞ്ചലോസിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് കള്ളറിപ്പോർട്ട് ഉണ്ടാക്കിയാണെന്ന് ആരോപിച്ച് ജി.സുധാകരൻ രംഗത്തെത്തിയിരുന്നു. സിപിമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. 
Previous Post Next Post