സ്വർണ വിലയിൽ ഇന്നും വർധനവ്...



കേരളത്തിലെ സ്വർണ വിലയിൽ വർധന. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ വില 7300 രൂപയിലെത്തി. പവന് 600 പവന് 58400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തിയിരുന്നു. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് വ്യാപാരം നടന്നത്.

നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

നവംബറിലെ സ്വർണവില (പവനിൽ)

നവംബർ 01: 59,080
നവംബർ 02: 58,960
നവംബർ 03: 58,960
നവംബർ 04: 58,960
നവംബർ 05: 58,840
നവംബർ 06: 58,920
നവംബർ 07: 57,600
നവംബർ 08: 58,280
നവംബർ 09: 58,200
നവംബർ 10: 58,200
നവംബർ 11: 57,760
നവംബർ 12: 56,680
നവംബർ 13: 56,360
നവംബർ 14: 55,480
നവംബർ 15: 55,560
നവംബർ 16: 55,480
നവംബർ 17: 55,480
നവംബർ 18: 55,960
നവംബർ 19: 56520
നവംബർ 20: 56920
നവംബർ 21: 57160
നവംബർ 22: 57,800

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Previous Post Next Post