രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. ഇതിൻ്റെ ഭാഗമായി കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കും. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ സംസ്ഥാനത്ത് 30 ജില്ലാ പ്രസിഡൻ്റുമാരുണ്ടാവും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മാറ്റം തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുതൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഭാഗമായി.
തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, മൂന്ന് ജില്ലാ പ്രസിഡൻറുമാർ വരും. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ രണ്ട് വീതം ജില്ലാ അധ്യക്ഷന്മാരും ഉണ്ടാവും. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ വിഭജിച്ചിട്ടില്ല.
ഇത്തരത്തിൽ അഞ്ച് ജില്ലകളിൽ മൂന്നു വീതം 15 പേർ, 6 ജില്ലകളിൽ രണ്ടു വീതം 12 പേർ വീതം മൂന്ന് ജില്ലകളിൽ ഓരോരുത്തരും വീതമാണ് ജില്ലാ അധ്യക്ഷനാകുക. കേരളത്തിലെ 14 ജില്ലകളെ ഇത്തരത്തിൽ 30 ഉപജില്ലകളായി വിഭജിച്ചായിരിക്കും മുന്നോട്ടുള്ള പാർട്ടി പ്രവർത്തനം. വിവിധ സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്ത് ആകെ നിയോജക മണ്ഡലങ്ങളിൽ 30 ജില്ലകൾക്ക് കീഴിൽ കൃത്യമായി വിഭജിച്ച് മുന്നോട്ടു പോയാൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കാം എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തൽ