നക്ഷത്രഫലം 2025 ഫെബ്രുവരി 16 മുതൽ 22 വരെ


സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

           

📌അശ്വതി:  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ആരോഗ്യപരമായി അനുകൂല വാരം , യാത്രകൾ വേണ്ടിവരും, ബിസിനസുകാർക്ക് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം ,  സാമ്പത്തിക വിഷമതകൾ  മറികടക്കും  . 
📌ഭരണി: സുഹൃദ് സഹായം ലഭിക്കും ,  സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം  വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക സുഖം വർദ്ധിക്കും ,   ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .
  
📌കാർത്തിക:  ഭാര്യാഭർത്തൃ  ബന്ധത്തിൽ  ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തത് രമ്യമായി അവസാനിക്കും , അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ , തലവേദന, പനി  എന്നിവയ്ക്ക് സാദ്ധ്യത , ബന്ധുഗുണം അനുഭവിക്കും. 

📌രോഹിണി: തൊഴിൽ രംഗത്ത് നേട്ടങ്ങൾ , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. കാലാവസ്ഥാജന്യ രോഗസാദ്ധ്യത , വാഹനത്തിന്  അറ്റകുറ്റപ്പണികൾ. 

📌മകയിരം: ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , ജീവിത പങ്കാളിക്ക് തൊഴിൽ ലാഭം,   കടങ്ങൾ വീട്ടുവാൻ സാധിക്കും.
 
📌തിരുവാതിര: ഗൃഹസുഖം വർദ്ധിക്കും , ബന്ധുക്കളിൽ നിന്നുള്ള സഹായത്തോടെ ഗൃഹനിർമ്മാണത്തിൽ പുരോഗതി  , ആരോഗ്യപരമായി  മെച്ചം , തൊഴിൽ പരമമായ ഉയർച്ച. 

📌പുണർതം: മേലധികാരികളുടെ പിന്തുണയോടെ കർമ്മ രംഗത്ത് പുരോഗതി  , സാമ്പത്തിക നേട്ടം , കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും ,  അവിചാരിത യാത്രകൾ വേണ്ടിവരും. 

📌പൂയം: തൊഴിൽ പരിശ്രമങ്ങളിൽ വിജയം  , കാലാവസ്ഥാ ജന്യ രോഗസാദ്ധ്യത , ബന്ധുജനങ്ങളുടെ അഭിപ്രായ ഭിന്നത, ഗൃഹമാറ്റത്തിന്  അനുകൂലമായ സാഹചര്യം, പൊതു പ്രവർത്തന വിജയം കൈവരിക്കും .
📌ആയില്യം : ഉദ്യോഗാർത്ഥികൾക്ക് അനുകൂല വാരം  ,  സ്വകാര്യ സ്ഥാപനങ്ങളിൽ  ജോലി ലഭിക്കും , ജീവിത പങ്കാളിക്ക്  മനഃസുഖം കുറയും , ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, ഗൃഹോപകരണത്തിന് കേടുപാടുകൾ. 


📌മകം:  പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും,  സുഹൃത്തുകൾക്ക് ആശുപത്രിവാസം , ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കുറയും, വേർപെട്ടുനിൽക്കുന്ന കുടുംബ ബന്ധങ്ങൾ  ഒന്നിക്കും. 

📌പൂരം: മാനസിക  സന്തോഷം വർദ്ധിക്കും , പണമിടപാടുകളിൽ നേട്ടങ്ങൾ , ആരോഗ്യ വിഷമതകൾ ശമിക്കും  , പ്രവർത്തന വിജയം കൈവരിക്കും, സാമ്പത്തികമായി വരം അനുകൂലം.  

📌ഉത്രം: ബുദ്ധിപരമായ മത്സരങ്ങളിൽ വിജയിക്കും , കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും , സർക്കാരിലേയ്ക്ക് നൽകിയ അപേക്ഷകളിൽ തീരുമാനം , തൊഴിൽ പരമായ യാത്രകൾ വേണ്ടിവരും.

📌അത്തം:  സമതിക വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടും,   സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കും, സ്വന്തം ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം ,  സഹായികളുമായി അഭിപ്രായ ഭിന്നത. 

📌ചിത്തിര:  പഠനരംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിക്കും, കുടുംബ ചടങ്ങുകളിൽ നായകസ്ഥാനം വഹിക്കും , കോടതികളിൽ നിന്ന് അനുകൂല തീർപ്പുകൾ , കടങ്ങൾ വീട്ടുവാൻ സാധിക്കും. 

📌ചോതി: മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും , ബന്ധു ഗുണം വർദ്ധിക്കും ,കുടുംബ സമേത  യാത്രകൾ . കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്തങ്ങളെക്കുറിച്ച് അമിതമായ ഉത്കണഠ . 

📌വിശാഖം:  ഭാഗ്യ പുഷ്ടിയുള്ള വാരമാണ്,  ധനപരമായ നേട്ടങ്ങൾ  , സ്വന്തക്കാർക്ക് തൊഴിൽപരമായ പുരോഗതി ,  പുനർ വിവാഹം ആലോചിക്കുന്നവർക്ക്   കൂടുതൽ അനുകൂലം. 

📌അനിഴം:  വ്യവഹാര വിജയം , ഭൂമിയിൽ   നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , ബന്ധു ജനസമാഗമം .

📌തൃക്കേട്ട:  സഹോദരഗുണം വർദ്ധിക്കും , അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും ,   തൊഴിൽ മേഖല ശാന്തമാകും, ആരോഗ്യപരമായ വിഷമതകൾ. സന്തങ്ങളെക്കൊണ്ട് നേട്ടങ്ങൾ.   


📌മൂലം: ഉദ്ദേശ കാര്യങ്ങൾ  വിജയത്തിലെത്തും  , രോഗാവസ്ഥയിൽനിന്ന്  മോചനം ,  ജലജന്യ രോഗങ്ങൾ  പിടിപെടാം, അവിചാരിതമായി പണച്ചെലവധികരിക്കും 

📌പൂരാടം:  അനാവശ്യ യാത്രകൾ വേണ്ടിവരും , ബന്ധുജനങ്ങൾ വഴി നേട്ടങ്ങൾ , സന്താനങ്ങൾക്ക് 
 പരീക്ഷാവിജയം, സന്താനലാഭത്തിന്  യോഗമുള്ള വാരമാണ്. 

📌ഉത്രാടം:  സാമ്പത്തികമായ വിഷമതകൾ മറികടക്കും  , സന്താനഗുണമനുഭവിക്കും, ആരോഗ്യവിഷമതകൾ നേരിടും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.

📌തിരുവോണം: സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും ,  വാഹനത്തിന് അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കുക ,  തൊഴിൽപരമായ കാര്യങ്ങൾ അനുകൂലമാകും .  

📌അവിട്ടം: കാലവസ്ഥാ ജന്യമായ പനി , ജ്വരം ഇവയ്ക്കു സാദ്ധ്യത , അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ ,  യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും. 

📌ചതയം : ബന്ധുഗൃഹ സന്ദർശനം  , തൊഴിൽ രംഗത്ത് പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

📌പൂരുരുട്ടാതി :  സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ സാദ്ധ്യത ,  സർക്കാർ ജീവനക്കാർക്ക് ജോലിഭാരം വർദ്ധന ,  പണമിടപാടുകളിൽ നേട്ടം , ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. 

📌ഉത്രട്ടാതി : ഭക്ഷണസുഖം വർദ്ധിക്കും ,  ദാമ്പത്യപരമായി നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും  , വാഹനത്തിന്  അറ്റകുറ്റപ്പണികൾ വേണ്ടിവരും, ആരോഗ്യ  വിഷമതകളിൽ നിന്ന് മോചനം.  

📌രേവതി : ബന്ധുജനങ്ങളുമായി ചേർന്ന് ബിസിനസ്സ് പദ്ധതികൾ ആലോചിക്കും, സാമ്പത്തിക പ്രതിസന്ധി മറികടക്കും  , യാത്രകളിലൂടെ നേട്ടം , വിദ്യാർത്ഥികൾക്ക്  മാനസിക സംഘർഷം കുറയും ,  പണമിടപാടുകളിൽ ശ്രദ്ധ കുറയും
Previous Post Next Post