പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അമീർ ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 17, 18 ദിവസങ്ങളിലായിരിക്കും സന്ദർശനം നടത്തുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തർ അമീർ അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2015ലാണ്. കഴിഞ്ഞ വർഷം മോദി ഖത്തർ സന്ദർശനം നടത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ നാവികസേന സൈനികരെ മോചിപ്പിച്ചതിന് അമീറിനോട് നന്ദി അറിയിക്കുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ ചർച്ച ചെയ്യും. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തും. 18ന് രാഷ്ട്രപതി ഭവനിൽ അമീറിനായി വിരുന്ന് സംഘടിപ്പിക്കും. ഖത്തറിലെ പ്രവാസി സമൂഹത്തിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം
അറിയിച്ചു.