കോതമംഗലം: കോഴിപ്പിള്ളി പുഴയുടെ താഴെ വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ഒന്നിലെ പരത്തരക്കടവ് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും അപകടത്തിൽപ്പെട്ടു.
പരത്തരക്കടവ് ആര്യാ പ്പിളളിൽ അബിയുടെ ഭാര്യ ജോമി (36), മകൾ പത്താം ക്ലാസ് വിദ്യാർഥിനി മരിയ അബി (15) എന്നിവരാണ് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.
കോതമംഗലം അഗ്നി രക്ഷാ സേന എത്തി അപകടത്തിൽപ്പെട്ടവരെ മുങ്ങിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. അമ്മയെ ബസേലിയോസ് ആശുപത്രിയിലും മകളെ ധർമഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകൾ മരണപ്പെട്ടു. അമ്മയുടെ ജീവൻ നിലനിർത്താൻ ഡോക്റ്റർമാർ ഊർജിത ശ്രമം തുടരുന്നു.