വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം...



തലപ്പുഴ കമ്പിപ്പാലത്ത് ജനവാസ മേഖലയിൽ കടുവാ സാന്നിധ്യമെന്ന് പ്രദേശവാസികള്‍. കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി പ്രദേശവാസികൾ പറഞ്ഞു. അതേ സമയം, സ്ഥലത്ത് കടുവസാന്നിധ്യം ഉണ്ടായിട്ടും വനം വകുപ്പിന് അലംഭാവമാണെന്നുള്ള വിമർശനം ഉയരുന്നുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടികൾ ഒന്നും തന്നെ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഒരാഴ്ചയ്ക്കിടെ കമ്പിപ്പാലത്തെ ജനവാസ മേഖലയിൽ പ്രദേശവാസികൾ കടുവയെ കണ്ടിരുന്നു.

Previous Post Next Post