ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള കോള്‍ റെക്കോഡുകള്‍ ചോര്‍ത്തി ഭാര്യക്ക് നല്‍കി…മൊബൈല്‍ ടെക്നീഷ്യനെതിരെ…



ഭർത്താവും പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സന്ദേശങ്ങളും കോള്‍ റെക്കോർഡിങ്ങുകളും ഫോട്ടോയും ഭാര്യക്ക് ചോർത്തി നല്‍കിയ മൊബൈല്‍ ടെക്നീഷ്യനെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് കേസടുത്തത്. ഇയാള്‍ക്ക് നന്നാക്കാൻ കൊടുത്ത ഫോണിലെ കോള്‍ റെക്കോർഡിങ്ങുകളും ഫോട്ടോകളും ചോർത്തിയാണ് ഉടമയുടെ ഭാര്യക്ക് ഇയാള്‍ നല്‍കിയത്. ഇതിനെതിരെ ഭർത്താവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ഐടി വകുപ്പ് ചുമത്തിയാണ് നവീനെതിരെ കേസെടുത്തത്.

ഭർത്താവിൻറെ പെണ്‍സുഹൃത്തും നവീനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടു റോഡില്‍ വച്ച്‌ കടന്നുപിടിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് തണ്ണിത്തോട് പൊലീസ് പറയുന്നത്.


Previous Post Next Post