കോട്ടയം നഗരത്തിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീ പിടിച്ചു ; വാഹനം പൂർണ്ണമായും കത്തിനശിച്ചു


കോട്ടയം: തിരുന്നക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
 തിരുനക്കര ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ് സംഭവം.
പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂ‌ട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയപ്പോഴേക്കും സ്‌ട്ടർ പൂർണമായി കത്തി നശിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.
Previous Post Next Post