രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നതിന് പുറമെ ആശ (About Accredited Social Health Activist) വർക്കർമാരെ സ്ഥിരം ജീവനക്കാരായും അംഗീകരിച്ച ആദ്യ സംസ്ഥാനമെന്ന പദവി സിക്കിമിനാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 29ന് സംസ്ഥാനത്തെ ആശ വർക്കേഴ്സ് ഉൾപ്പടെ വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്ന 22746 താൽക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമനം നൽകുന്ന ഉത്തരവ് ചിത്രങ്ങൾ സഹിതം മുഖ്യമന്ത്രി പ്രേംസിംഗ് തമാങ് ഫെയ്സ് ബുക്കിൽ പങ്കുവെച്ചിരുന്നു. 2022 ഒക്ടോബർ ഒന്നു മുതൽ ആശമാർക്ക് പ്രതിമാസം 10,000 രൂപ വീതം സിക്കിം നൽകിവരികയുമാണ്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ടാണ് കേരളത്തിലെ ആശ വർക്കർമാരാണ് ഏറ്റവുമധികം വേതനം കൈപ്പറ്റുന്നതെന്ന് സിപിഎമ്മും സിഐടി യുവും ആരോഗ്യമന്ത്രി വീണ ജോർജും അവകാശവാദങ്ങൾ ഉന്നയിക്കുന്നത്.
സിക്കിമിൽ ആശമാർ സ്ഥിരം ജീവനക്കാർ; മന്ത്രി വീണാ ജോർജ് പറഞ്ഞതെല്ലാം പച്ചകള്ളം
Jowan Madhumala
0
Tags
Top Stories