ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ‍്യോഗസ്ഥന് നേരെ ആക്രമണം. ലഹരി പരിശോധനയ്ക്കിടെ വാഹനം നിർത്താൻ ആവശ‍്യപ്പെട്ട എക്സൈസ് ഉദ‍്യോഗസ്ഥന് നേരെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു




കൽപ്പറ്റ: വയനാട്ടിൽ ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ‍്യോഗസ്ഥന് നേരെ ആക്രമണം. ലഹരി പരിശോധനയ്ക്കിടെ വാഹനം നിർത്താൻ ആവശ‍്യപ്പെട്ട എക്സൈസ് ഉദ‍്യോഗസ്ഥന് നേരെ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർ ജെയ്മോന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ തലയ്ക്കും താടിയെല്ലിനും പരുക്കേറ്റ ഉദ‍്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ അഞ്ചാം മൈൽ സ്വദേശി ഹൈദറിനെ പൊലീസ് പിടികൂടി. മുമ്പും ഹൈദർ ലഹരിക്കേസിൽ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. അന്തർ സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് കടത്തുന്നുവെന്ന രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.


Previous Post Next Post