കൊച്ചിയിൽ വിമാനമിറങ്ങി വനിതകൾ...അടിമുടി കള്ളത്തരം.. സംശയംതോന്നി പരിശോധിച്ചപ്പോൾ…




കൊച്ചി വിമാനത്താവളത്തിൽ രണ്ട് വനിതകൾ പിടിയിൽ.മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്. സബായുടെ പക്കല്‍ നിന്ന് 754 ഗ്രാമും, ഷാജിയയുടെ പക്കല്‍ നിന്ന് 750 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ബാങ്കോക്കിൽ നിന്നുമാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരുകയാണ്. ഇന്ന് വൈകിട്ടോടെയാണ് ഇവര്‍ പിടിയിലായത്.
أحدث أقدم