പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 12 പവന്‍ സ്വര്‍ണം കാണാതായി...


തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പന്ത്രണ്ട് പവന്‍ സ്വര്‍ണം കാണാതായി. ക്ഷേത്രത്തിന്‍റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവർത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post