മനുഷ്യക്കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി വീണ്ടും പിടിയിൽ. അസം സ്വദേശി നസി
ദുൽ ഷെയ്ഖ് ആണ് പിടിയിലായത്. 2023 ൽ 15 കാരിയായ അസം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റു എന്നാണ് കേസ്. നല്ലളം പൊലീസ് അസമിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്ന വഴിയാണ് 2024 നവംബറിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. അന്വേഷണസംഘം വീണ്ടും അസമിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.