കേരള തീരത്ത് വന്നടിയുന്ന ഒരു കണ്ടെയ്‌നറും പൊതുജനങ്ങള്‍ സ്പര്‍ശിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് !!കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചരിഞ്ഞതായും കപ്പലില്‍ നിന്ന് കുറച്ച് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായും കോസ്റ്റ് ഗാര്‍ഡ് വിവരം അറിയിച്ചിട്ടുണ്ട്.

 
കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ ചരിഞ്ഞതായും കപ്പലില്‍ നിന്ന് കുറച്ച് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായും കോസ്റ്റ് ഗാര്‍ഡ് വിവരം അറിയിച്ചിട്ടുണ്ട്. ഈ കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ച ഉണ്ടാകുവാനും കരയിലേക്ക് അത് എത്തുവാനും സാധ്യതയുണ്ട്. തീരദേശ നിവാസികള്‍ക്ക് മുന്നറിയിപ്പ് നൽകി.

അപൂര്‍വ വസ്തുക്കൾ കാണുമ്പോള്‍ പൊലീസില്‍ അറിയിക്കണം. 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. കേരളതീരത്ത് ഈ കാര്‍ഗോ വന്നടിയാനാണ് സാധ്യത. കണ്ടെയ്നറുകളും എണ്ണയും അടങ്ങുന്ന ഈ വസ്തുക്കളുടെ അടുത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. തീരത്ത് എണ്ണപ്പാട അടിയാനുള്ള സാധ്യതയുമുണ്ട്. അറബിക്കടലില്‍ കേരളതീരത്തിന് സമീപമാണ് കണ്ടെയ്‌നറുകള്‍ വീണത്.

സൾഫർ അടങ്ങിയ എണ്ണയാണ് വീണതെന്നാണ് സംശയം. ആറ് മുതല്‍ എട്ട് വരെ കാര്‍ഗോയാണ് വീണത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ശ്രദ്ധിക്കണം. വടക്കന്‍ കേരളതീരത്ത് അടിയാനാണ് സാധ്യത കൂടുതല്‍. കുട്ടികളെയും ശ്രദ്ധിക്കണം. ഏത് രീതിയിലാണ് ഇത് മനുഷ്യനെ ബാധിക്കുക എന്നുള്ളത് അറിയേണ്ടതുണ്ട്. തീരദേശത്തെ കളക്ടറേറ്റ്, ഫിഷറീസ്, കോസ്റ്റല്‍ പൊലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്.

Previous Post Next Post