പാമ്പാടിയിൽ സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികം യുഡിഎഫ് കരിദിനമായി ആചരിച്ചു.


സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികം യുഡിഎഫ് കരിദിനമായി ആചരിച്ചു. കരിങ്കൊടിയുമായി നൂറുകണക്കിന് പ്രവർത്തകർ പ്രകടനം നടത്തി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാജു എം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ തകർന്ന ദേശീയ പാതയുടെ ഉത്തരവാദിത്വം ആർക്കാണന്ന് അദ്ദേഹം ചോദിച്ചു.
സാജു എം ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആന്റെണി തുപ്പലഞ്ഞി, സി എം പി നിർവാഹക സമിതി അംഗം എൻ ഐ മത്തായി, ഡി സി സി ജനറൽ സെക്രട്ടറിമാരായ ഷേർലി തര്യൻ, ജെജി പാലക്കലോടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ കെ രാജു , കെ ബി ഗിരീശൻ, കെ ആർ ഗോപകുമാർ , ഐൻ ടി യു സി വൈസ് പ്രസിഡണ്ട് അനിയൻ മാത്യു  തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളായ പി പി പുന്നു സ് , സാം കെ വർക്കി, പി എം സ്കറിയ, ജിജി നാകമറ്റം, റ്റി.എസ്. ഉണ്ണികൃഷ്ണൻ നായർ , ബിജു പറമ്പകത്ത്, എൻ ജെ പ്രസാദ്, എസി ബേബിച്ചൻ , അമ്പിളി മാത്യു, മോനിച്ചൻ കിഴക്കേടം തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post