മിൽമ ജീവനക്കാരുടെ സമരം തുടരും; 4 ജില്ലകളിൽ പാൽ വിതരണം തടസപ്പെട്ടു



തിരുവനന്തപുരം: സർവീസിൽ നിന്നും വിരമിച്ച ഡോ.പി. മുരളിയെ വീണ്ടും മിൽമ മാനേജിങ് ഡയറക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരം തുടരും. വ്യാഴാഴ്ച മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. ഇതോടെയാണ്, മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരാന്‍ തീരുമാനമായത്.

വ്യാഴാഴ്ച രാവിലെ 6 മുതലായിരുന്നു സമരം ആരംഭിച്ചത്. സമരത്തെത്തുടർന്ന് തിരുവനന്തപുരം മിൽമ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ മിൽമ പാൽ വിതരണം തടസപ്പെട്ടു.

ഐഎൻടിയുസിയും സിഐടിയുവും സംയുക്തമായാണ് പണിമുടക്കുന്നത്. കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം, മന്ത്രി തലത്തിൽ സമരക്കാരുമായി ഉടൻ ചർച്ചയുണ്ടാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
Previous Post Next Post