ചെന്നൈ: തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളായ സജിനാഥ്, രാജേഷ്, രാഹുൽ, സജിത്ത് എന്നിവരാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി മലയാളികൾ സഞ്ചരിച്ചിരുന്ന ഓമിനി വാൻ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് വിവരം. പരുക്കേറ്റവരെ തിരുവാരൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം.