തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകൾ ഉൾപ്പെടെ 62 റോഡുകൾ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും





തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത 12 റോഡിന്റെ നിര്‍മാണം. സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും സ്മാര്‍ട്ട് റോഡ് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണ വേളയിലെ കാലതാമസം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. എല്ലാം മറികടന്ന് ഏഴു വര്‍ഷങ്ങള്‍ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.

പേരില്‍ മാത്രമല്ല സ്മാര്‍ട്ട് വൈദ്യുതി ലൈന്‍ ഉള്‍പ്പടെ കേബിളുകള്‍ ഭൂമിക്കടയിലൂടെയാണ്. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന കേബിള്‍ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ ഇനി ഉണ്ടാവില്ല. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് കാഴ്ച മറയ്ക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്. അതിന് പരിഹാരമായി സ്മാര്‍ട്ട് റോഡുകളില്‍ ആന്റി ഗ്ലെയര്‍ മീഡിയനുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി വീതിയുള്ള നടപ്പാതകളും സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പച്ചനിറത്തില്‍ അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്കുകളുമുണ്ട്.

ഇതു കൂടാതെ സംസ്ഥാനത്തെ 50 ഓളം നവീകരിച്ച റോഡുകളുടെ കൂടി ഉത്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4 ന് മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.
Previous Post Next Post