തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് പരുക്കേറ്റത്.
ചാലക്കുടി ഫയർഫോഴ്സ് യൂണിറ്റിലെ ഫയർഫോഴ്സ് ഹോം ഗാർഡ് ടി.എ. ജോസിനാണ് പരുക്കേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയായിരുന്നു അപകടം. 9 മണിയോടെ പാറമേക്കാവിന്‍റെ സാമ്പിൾ വെടിക്കെട്ട് ആരംഭിക്കും.